കാട്ടുതീ; ഓസ്‌ട്രേലിയന്‍ ജനങ്ങള്‍ക്ക് സഹായവുമായി ഇന്ത്യന്‍ ദമ്പതികള്‍

മെല്‍ബണ്‍: മാസങ്ങളായി കാട്ടുതീ പടരുകയാണ് ഓസ്‌ട്രേലിയയില്‍. ദുരന്തം ബാധിച്ച ഓസ്‌ട്രേലിയന്‍ ജനങ്ങള്‍ക്ക് സഹായവുമായി ഇന്ത്യന്‍ ദമ്പതികളാണിപ്പോള്‍ എത്തിയിരിക്കുന്നത്. കമല്‍ജീത്ത് കൗറും ഭര്‍ത്താവ് കന്‍വാല്‍ജീത്ത് സിംഗുമാണ് ഇവര്‍ക്കായി ഭക്ഷണം ഉണ്ടാക്കിയത്. അവിടെ റെസ്റ്റോറന്റ് നടത്തുന്നതാണ് ഈ ഇന്ത്യന്‍ ദമ്പതികള്‍.

”ചോറും കറിയും ആണ് നല്‍കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇത് വിതരണം ചെയ്യുന്നത്. ഭക്ഷണം ചോദിച്ച് റെസ്റ്റോറന്റിലെത്തുന്നവര്‍ക്കും ആഹാരം നല്‍കുന്നുണ്ട്” – കമല്‍ജീത്ത് കൗര്‍ പറഞ്ഞു. സാഹചര്യം വളരെ മോശമാണ്. ആദ്യം ഇവിടെ കുറഞ്ഞ തോതില്‍ മാത്രമായിരുന്നു കാട്ടുതീ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീടിത് പടര്‍ന്നുപിടിച്ചു. ആളുകള്‍ക്ക് അവരുടെ ജീവിതവും വീടും കൃഷിയിടങ്ങളും വളര്‍ത്തുമൃഗങ്ങളെയും നഷ്ടപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

” കാട്ടുതീ പടര്‍ന്നതോടെ മിക്ക ജീവനക്കാരും വിട്ടുപോയി. ഇപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ് സഹായിക്കുന്നത്. ”-എന്നും ഇവര്‍ പറഞ്ഞു.

Top