ഇ​​​ന്ത്യ​​​ൻ നി​​​ർ​​​മാ​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​സ്രാ​​​യിലേക്ക്

​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് 10,000 നി​​​ർ​​​മാ​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഉ​​​ട​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ലെ​​​ത്തും. ആ​​​ഴ്ച​​​യി​​​ൽ 700 മു​​​ത​​​ൽ 1000 പേ​​​ര​​​ട​​​ങ്ങു​​​ന്ന ബാ​​​ച്ചു​​​ക​​​ളാ​​​യി​​​ട്ടാ​​​ണ് ഇ​​​ന്ത്യ​​​ക്കാ​​​ർ ഇ​​​സ്ര​​​യേ​​​ലി​​​ലെ​​​ത്തു​​​ക. ആ​​​ദ്യബാ​​​ച്ച് അ​​​ടു​​​ത്ത​​​യാ​​​ഴ്ച പു​​​റ​​​പ്പെ​​​ടും.

ഇ​​​സ്ര​​​യേ​​​ൽ ബി​​​ൽ​​​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ(​​​ഐ​​​ബി​​​എ) ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​സ്ര​​​യേ​​​ൽ-​​​ഹ​​​മാ​​​സ് യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട‌​​​ർ​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ൽ ക​​​ടു​​​ത്ത തൊ​​​ഴി​​​ലാ​​​ളി​​​ക്ഷാ​​​മ​​​മാ​​​ണ്.

പ​​​ല​​​സ്തീ​​​നി​​​യ​​​ൻ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഇ​​​സ്ര​​​യേ​​​ൽ നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദേ​​​ശ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​സ്ര​​​യേ​​​ൽ വി​​​ട്ടി​​​രു​​​ന്നു.

 

Top