ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ സൃഷ്ടിച്ചത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ സൃഷ്ടിച്ചത് ഒരു ലക്ഷം തൊഴിലവസരങ്ങളെന്ന് റിപ്പോര്‍ട്ട്.

18 ബില്യണ്‍ ഡോളറോളം കമ്പനികള്‍ അമേരിക്കയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ മണ്ണിലെ ഇന്ത്യന്‍ വേരുകള്‍ എന്ന പേരില്‍ ഇന്ത്യന്‍ വ്യാപാരികളുടെ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

നൂറോളം ഇന്ത്യന്‍ കമ്പനികള്‍ 113,423 പേര്‍ക്ക് തൊഴില്‍ നല്‍കിയതായും, 17.9 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ നടത്തിയിട്ടുള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ന്യൂ ജേഴ്‌സി, മസാച്യൂസെറ്റ്‌സ് എന്നിവടങ്ങളിലാണ് ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ തൊഴിലാളികളെ അമേരിക്കയില്‍ പ്രാദേശികമായി റിക്രൂട്ട് ചെയ്യാനും കമ്പനികള്‍ പദ്ധതിയിടുന്നുണ്ട്.

Top