ഇന്ത്യന്‍ പരിശീലകന്‍ ഡി മാറ്റോസ് ഇനി ബെല്‍ജിയം ക്ലബിലേക്ക്

Luis-Norton-de-Matos

ബ്രസല്‍സ് : ഇന്ത്യന്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് പരിശീലകനായ നോര്‍ട്ടന്‍ ഡി മാറ്റോസ് ഇനി ബെല്‍ജിയം ക്ലബിലേക്ക്. അടുത്തിടെയാണ് മാറ്റോസ് ഇന്ത്യയുടെ പരിശീലക സ്ഥാനം രാജിവെച്ചത്. ബെല്‍ജിയത്തിലെ ഏറ്റവും മികച്ച ക്ലബില്‍ ഒന്നായ റോയല്‍ ആന്റ്വേര്‍പ് എഫ്‌സിയുടെ റിസേര്‍വ് ടീമിനെയാണ് ഡി മാറ്റോസ് പരിശീലിപ്പിക്കുക.

ഇന്ത്യയുടെ യൂത്ത് ടീമിന്റെ മാത്രമല്ല, ഐ ലീഗില്‍ കളിക്കുന്ന ഇന്ത്യന്‍ ആരോസിന്റേയും പരിശീലകനായിരുന്നു ഡീ മാറ്റോസ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡി മാറ്റോസ് സ്ഥാനം ഒഴിഞ്ഞിരുന്നത്. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് അയച്ച കത്തില്‍ ഡി മാറ്റോസ് പറഞ്ഞിരുന്നു. എഐഎഫ്എഫിന് അയച്ച ഔദ്യോഗിക കത്തിലൂടെയാണ് മാറ്റോസ് തന്റെ രാജി കഴിഞ്ഞ ആഴ്ച അറിയിച്ചത്.

അണ്ടര്‍ 17, 19 താരങ്ങളെ അണിനിരത്തി കളിച്ച ഇന്ത്യന്‍ ആരോസ് ലീഗില്‍ 15 പോയിന്റ് നേടിയിരുന്നു.

Top