ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമര്‍നാഥ് ഘോഷ് യുഎസില്‍ വെടിയേറ്റു മരിച്ചു

സെന്റ് ലൂയിസ്: ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമര്‍നാഥ് ഘോഷ് യുഎസില്‍ വെടിയേറ്റു മരിച്ചു.
അമേരിക്കയിലെ മിസോറി സംസ്ഥാനത്തിലെ സെന്റ് ലൂയിസില്‍ വച്ചാണ് ഭരതനാട്യം, കുച്ചിപ്പുഡി നര്‍ത്തകന്‍ അമര്‍നാഥ് ഘോഷ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ഘോഷ് ചെന്നൈയില്‍ നിന്നുള്ള ഒരു കലാ അധ്യാപകനായിരുന്നു. കൊല്‍ക്കത്തയിലാണ് ജനിച്ച് വളര്‍ന്നത്. ചെന്നൈയിലെ കലാക്ഷേത്ര കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെയും കുച്ചുപ്പുടി ആര്‍ട്ട് അക്കാദമിയിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു ഘോഷ്. സെന്റ് ലൂയിസില്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (എംഎഫ്എ) പഠിക്കുകയായിരുന്നു.യുഎസിലെ ചില സുഹൃത്തുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും. എന്നാല്‍ പല സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ടെന്നാണ് ദേവോലീന ഭട്ടാചാര്യ പറയുന്നത്.

‘ കൊലപാതകത്തിന്റെ കാരണം, കുറ്റവാളികള്‍ ആര് തുടങ്ങിയ വിശദാംശങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. ഘോഷിന്റെ കുറച്ച് സുഹൃത്തുക്കളൊഴികെ ആരും അതിനായി പോരാടാന്‍ അവന്റെ കുടുംബത്തില്‍ അവശേഷിക്കുന്നില്ല. അവന്‍ കൊല്‍ക്കത്തക്കാരനായിരുന്നു. മികച്ച നര്‍ത്തകന്‍, പിഎച്ച്ഡി പഠിക്കുകയായിരുന്നു. വൈകുന്നേരം നടക്കാന്‍ ഇറങ്ങിയപ്പോഴാണ് അജ്ഞാതന്‍ അവനെ ഒന്നിലധികം തവണ വെടിവച്ചത് ‘ എക്‌സ് പോസ്റ്റില്‍ പറയുന്നു.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഇടപെടലും ദേവോലീന ഭട്ടാചാര്യ എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. ഘോഷിന്റെ സുഹൃത്തും ഇന്ത്യന്‍ ടെലിവിഷന്‍ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് മാര്‍ച്ച് 1 വെള്ളിയാഴ്ച ഈ കാര്യം എക്‌സ് അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അമര്‍നാഥ് ഘോഷ് കൊല്ലപ്പെട്ടതെന്നാണ് എക്സ് പോസ്റ്റില്‍ പറുന്നത്. ഒരു പോസ്റ്റില്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പ് അമ്മ മരിച്ചതോടെ ഘോഷിന് ബന്ധുക്കളായി ആരും ഇല്ലെന്ന് ദേവോലീന ഭട്ടാചാര്യ പറയുന്നു.

Top