ആസാമില്‍ പൗരത്വം നഷ്ടപ്പെട്ട് വീണ്ടും ഒരു ലക്ഷത്തോളം പേര്‍…

ദിസ്പുര്‍:ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് ഒരു ലക്ഷം ആളുകള്‍ കൂടി ആസാമില്‍ പുറത്ത്. കഴിഞ്ഞവര്‍ഷത്തെ കരടുപട്ടിക സൂക്ഷമപരിശോധന നടത്തിയാണ് പുറത്താക്കല്‍ തീരുമാനം. പൗരത്വത്തിന് അവകാശവാദം ഉന്നയിക്കാന്‍ ജൂലൈ 11 വരെ പുറത്താക്കപ്പെട്ടവര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്.

ആസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം 3.28 കോടി പേരാണ്‌ പൗരത്വത്തിനായി അപേക്ഷിച്ചത്.അതില്‍ 2.89 പേര്‍ മാത്രമാണ് അന്ന് കരട് പട്ടികയില്‍ ഇടംനേടിയിരുന്നത്. ആ കരട് പട്ടികയില്‍ ഇടം നേടിയവരില്‍ ഒരു ലക്ഷത്തോളം പേരാണ് വീണ്ടും നടത്തിയ സൂക്ഷമ പരിശോധനയില്‍ പുറത്താക്കപ്പെട്ടിരിക്കുന്നത്.

നിരവധി അനധികൃത കുടിയേറ്റക്കാറുള്ള സംസ്ഥാനമായ ആസാമില്‍ പൗരത്വ ഭേദഗതിക്കെതിരേ വന്‍ തോതിലുള്ള പ്രതിക്ഷേധങ്ങളാണ് ഉയരുന്നത്. പൗരത്വനിയമത്തില്‍ വരുത്തുന്ന ഭേദഗതി ആസാമില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുന്ന സംഘടനകള്‍ പറയുന്നത്.

Top