യു.എസില്‍ ഇന്ത്യക്കാരന്‍ പതിനാറുകാരന്റെ വെടിയേറ്റു മരിച്ചു

shot dead

ന്യൂയോര്‍ക്ക്: യു.എസില്‍ തെലങ്കാന സ്വദേശി പതിനാറുകാരന്റെ വെടിയേറ്റുമരിച്ചു. 61കാരനായ സുനില്‍ എഡ്‌ലയാണ് വെടിയേറ്റുമരിച്ചത്. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ദിവസങ്ങള്‍ ശേഷിക്കേയാണ് ഇയാള്‍ മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ന്യൂജഴ്‌സിയിലെ വെന്റനര്‍ നഗരത്തിലുള്ള അപ്പാര്‍ട്ട്‌മെന്റിനുമുന്നിലാണ് സംഭവം നടന്നത്. കാര്‍മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. സുനിലിനെ വെടിവെച്ചശേഷം അദ്ദേഹത്തിന്റെ കാറുമായി അക്രമി കടന്നുകളയുകയും ആറുകിലോമീറ്റര്‍ അകലെനിന്ന് കാര്‍ കണ്ടെടുത്തുവെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച അക്രമിയെ അറസ്റ്റുചെയ്തതായും പൊലീസ് പറഞ്ഞു.

Top