വടക്കന്‍ സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

ന്യൂഡല്‍ഹി: വടക്കന്‍ സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശനിയാഴ്ച ഇന്ത്യന്‍ ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലിലേക്കു നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍.

നാകു ലാ സെക്ടറിന് സമീപത്താണ് ഇരുവശത്തുമുള്ള സൈനികര്‍ തമ്മില്‍ അക്രമണസ്വഭാവത്തോടെ ഉന്തുംതള്ളുമുണ്ടായത്. ഇരു ഭാഗത്തെയും ഏതാനും സൈനികര്‍ക്കു നേരിയ പരുക്കുകളുണ്ട്. പ്രശ്‌നം പിന്നീട് രമ്യമായി പരിഹരിച്ചതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു.

അതിര്‍ത്തിയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്താണ് ചെറിയ പ്രശ്‌നം ഉണ്ടായത്.150 ഓളം സൈനികര്‍ സംഘര്‍ഷ സമയത്ത് ഇവിടെയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അതേ സമയം സംഘര്‍ഷം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആദ്യമായിട്ടല്ല സൈനികര്‍ ഏറ്റുമുട്ടുന്നത്. നേരത്തെ ഡോക്ലാമിലും മറ്റുമായി സൈനികര്‍ തമ്മില്‍ കല്ലേര്‍ നടത്തുകയും നേരിട്ട് ഏറ്റുമുട്ടുകയും ചെയ്ത സ്ഥിതിയുണ്ടായിരുന്നു.

Top