ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ പിറന്നാള്‍ ആഘോഷം ഇത്തവണ തലസ്ഥാനത്ത്‌

തിരുവനന്തപുരം: ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ പിറന്നാള്‍ ആഘോഷം ഇത്തവണ കോവളത്ത്‌.

പിറന്നാള്‍പ്പാര്‍ട്ടിക്കുള്ള ഒരുക്കങ്ങളെല്ലാം ഭംഗിയായി നടക്കുകയാണ്.

കളിക്കളത്തിലെ പോരാളിയായ ഇന്ത്യന്‍ നായകന്റെ കേരളത്തിലെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സഹതാരങ്ങള്‍.

രാത്രി വൈകിയാണ് ടീം തലസ്ഥാനത്തെത്തുന്നത്.

കോവളം ലീലാ റാവിസില്‍ താരങ്ങള്‍ എത്തിയാലുടന്‍ ഇന്ത്യന്‍ നായകന്റെ 29മത്തെ പിറന്നാള്‍ ആഘോഷം തുടങ്ങാനാണ് ആലോചന.

Top