നേട്ടങ്ങളുടെ കൊടുമുടിയിലും എളിമയുടെ താഴേത്തട്ടില്‍ ഈ ഇന്ത്യന്‍ നായകന്‍

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലി നേട്ടങ്ങളുടെ കൊടുമുടി കയറുമ്പോഴും എളിമയുടെ താഴേത്തട്ടിലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന വീഡിയോ.

തിരുവനന്തപുരത്ത് സ്‌റ്റേഡിയത്തിലേക്ക് കൊഹ്‌ലിയും സംഘവുമെത്തിയപ്പോള്‍ താരങ്ങളെ വരവേല്‍ക്കാനായി ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘം കാത്തുനിന്നിരുന്നു.

ഇന്ത്യന്‍ ടീം കോച്ച് രവിശാസ്ത്രി ആദ്യം പുറത്തിറങ്ങിയെങ്കിലും, കുട്ടികളെ തിരിഞ്ഞു നോക്കാതെ ഗൗരവത്തോടെ കടന്നു പോവുകയായിരുന്നു.

പിന്നാലെയെത്തിയ കൊഹ്‌ലി കാത്തു നിന്ന കുട്ടികള്‍ക്കരികിലേക്ക് ചെല്ലുകയും, കുട്ടികള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തും, ഓരോരുത്തര്‍ക്കായി കൈ കൊടുത്തും ഓട്ടോഗ്രാഫ് നല്‍കിയും അവര്‍ക്കൊപ്പം ചേര്‍ന്നു.

കുട്ടികള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചശേഷമാണ് കൊഹ്‌ലി അവിടെ നിന്നും പോയത്.

കുട്ടികള്‍ക്കൊപ്പമുള്ള കൊഹ്‌ലിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നിരവധി പേരാണ് ഇന്ത്യന്‍ നായകന് അഭിനന്ദവുമായി എത്തുന്നത്.

Top