ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഏതൊരു ലോകോത്തര ബോളറെയും അനായാസം സിക്‌സറുകള്‍ പറത്താനുള്ള രോഹിതിന്റെ കഴിവ് വര്‍ഷങ്ങളായി ക്രിക്കറ്റ് ലോകം കാണുന്നതാണ്. ഇപ്പോഴിതാ തനിക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ബൗളറുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍.
എനിക്ക് വെല്ലുവിളിയായി തോന്നിയിട്ടുള്ളതും, ആസ്വദിക്കാനും കഴിഞ്ഞിട്ടുള്ള ഒരു ബൗളര്‍ ഉണ്ടെങ്കില്‍ അത് ഡെയ്ല്‍ സ്റ്റെയ്ന്‍ ആണ്. അദ്ദേഹം ഒരു ക്ലാസ് പ്ലയെര്‍ ആണ്, ഒത്തിരി കഴിയുവകള്‍ ഉണ്ട്. അദ്ദേഹത്തിന് ബൗണ്‍സ് മിസ്സായി ഞാന്‍ കണ്ടിട്ടില്ല. 140 പ്ലസ് വേഗത്തില്‍ പന്ത് സ്വിങ് ചെയ്യാന്‍ കഴിവുള്ള മറ്റൊരു ബൗളര്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. സ്ഥിരയോടെ ഇങ്ങനെ ചെയ്യാന്‍ കഴിവുള്ള ആളാണ് സ്റ്റെയ്ന്‍”-രോഹിത് പറഞ്ഞു.