Indian captain MS Dhoni ‘has fun’ grilling Aussie journalist when asked about retirement

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഈയടുത്ത കാലത്തൊന്നും മാധ്യമപ്രവര്‍ത്തകര്‍ ഇനി ചോദിക്കാനിടയില്ല. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള തോല്‍വിക്ക് ശേഷം നടത്തിയ പതിവു വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ചോദിച്ച ആസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന് ധോണി പണികൊടുത്തു. സെമി ഫൈനലിലെ തോല്‍വി മൂലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ എന്ന ചോദ്യമുന്നയിച്ച ക്രിക്കറ്റ് ആസ്‌ട്രേലിയ റിപ്പോര്‍ട്ടര്‍ സാമുവല്‍ ഫെറിസിനെ ധോണി അരികിലേക്ക് വിളിപ്പിക്കുകയായിരുന്നു. സമീപത്തേ കസേരയിലിരുത്തി അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ട് തമാശ രൂപേണ ധോണി താന്‍ വിരമിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ എന്ന് ധോണി തിരിച്ച് ചോദിച്ചു. അദ്ദേഹം ഇല്ലെന്ന് തലയാട്ടി.

താന്‍ ഫിറ്റല്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും ധോണി സാമുവലിനോട് ചോദിച്ചു. തന്റെ ഓട്ടം നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് ധോണി ചോദിച്ചപ്പോള്‍ അതിവേഗത്തില്‍ ഓടുന്നതാണ് കണ്ടിട്ടുള്ളതെന്ന് റിപ്പോര്‍ട്ടര്‍ മറുപടി പറഞ്ഞു.

2019 ലോകകപ്പ് വരെ താന്‍ തുടര്‍ന്നേക്കാമെന്ന സൂചന നല്‍കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. ധോണിയുടെ മറുപടി അടങ്ങുന്ന വാര്‍ത്താസമ്മേളനത്തിന്റെ ഭാഗം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

Top