ഡല്‍ഹിയില്‍ പ്രക്ഷോഭം തുടരുന്നു, ഇന്ത്യാഗേറ്റില്‍ മെഴുക് തിരി കത്തിച്ച് പ്രതിഷേധം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നില്‍ക്കുന്ന ആളുകള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുമ്പോള്‍ ഡല്‍ഹിയില്‍ മരണസംഖ്യ പതിനൊന്നായി ഉയര്‍ന്നു. രാത്രിയിലും ഡല്‍ഹിയില്‍ അക്രമം തുടരുകയാണ്. അതേസമയം ഇന്ത്യാഗേറ്റില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് പ്രതിഷേധിച്ചത്.

കലാപബാധിത മേഖലയായ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കും. കലാപത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസമാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കലാപം പൊട്ടിപുറപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് കാഴ്ചക്കാരാവുകയായിരുന്നു. സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളായിട്ടും നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ ഇടപെടല്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

Top