ഇന്ത്യന്‍ ബജറ്റ് വിദേശ നിക്ഷേപത്തെയും സ്വാഗതം ചെയ്യുന്നതെന്ന് അമേരിക്കന്‍ കോര്‍പറേറ്റ് മേഖല

വാഷിങ്ടണ്‍: ഇന്നലെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ത്യയുടെ യൂണിയന്‍ ബജറ്റ് പാര്‍മെന്റില്‍ അവതരിപ്പിച്ചത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതോടൊപ്പം വിദേശ നിക്ഷേപത്തെയും സ്വാഗതം ചെയ്യുന്നതാണ് ഇന്ത്യന്‍ ബജറ്റെന്നും അതിനാല്‍ തന്നൈ ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്നും അമേരിക്കന്‍ കോര്‍പ്പറേറ്റ് മേഖല അറിയിച്ചു.

ബജറ്റ് നിര്‍ദേശങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രോത്സാഹനമേകുന്നതാണെന്ന് യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ് ഫോറം പ്രസിഡന്റ് മുകേഷ് അഗി പറഞ്ഞു. ഇന്ത്യന്‍ കമ്പോളം തുറക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. യു.എസ് കമ്പനികള്‍ക്ക് കൂടുതല്‍ നിക്ഷേപിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ സംതൃപ്തിയാണുള്ളതെന്നും മുന്നേറാനും പുനരുദ്ധാരണത്തിനുമുള്ള മോദി സര്‍ക്കാരിന്റെ സമീപനമാണ് കാണാനാവുന്നതെന്നും യു.എസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് നിഷ ദേശായി ബിസ്വാള്‍ പറഞ്ഞു. ചില മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതിനെ അവര്‍ സ്വാഗതം ചെയ്തു.

ദീര്‍ഘവീക്ഷണത്തോടെയും മുന്‍ഗണനയോടെയുമുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് യു.എസ്.എ ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കരുണ്‍ റിഷി പറഞ്ഞു.

Top