പതിമൂന്നാം വയസില്‍ സ്വന്തം സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങിയ മലയാളി ബാലന്‍

ദുബായിലെ ഏറ്റവും പ്രായം കുറഞ്ഞ സി ഇ ഒ തിരുവല്ല സ്വദേശിയായ ആദിത്യന്‍ രാജേഷ്. വെറും പതിമൂന്നാം വയസില്‍ തന്നെ സ്വന്തമായി സോഫ്‌സറ്റ് വെയര്‍ കമ്പനി ആരംഭിച്ച ഈ കുട്ടിതാരം മലയാളികള്‍ക്ക് അഭിമാനതാരമാണ്. ട്രിനെറ്റ് സോലൂഷന്‍സ് എന്നാണ് ആദിത്യന്റെ കമ്പനിയുടെ പേര്.

ആദിത്യന്റെ അഞ്ചാമത്തെ വയസ്സിലാണ് മതാപിതാക്കള്‍ കേരളം വിട്ട് ദുബായിലേക്ക് പോകുന്നത്. ഒമ്പതാമത്തെ വയസ്സില്‍ ‘ആശിര്‍വാദ് ബ്രൗസര്‍’ എന്ന പേരില്‍ ഒരു ബ്രൗസര്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു. പതിമൂന്നാമത്തെ വയസ്സില്‍ ട്രിനെറ്റ് സോലൂഷന്‍സ് എന്ന കമ്പനിയും തുടങ്ങി. സഹപാഠികളും ആദിത്യനെ സഹായിക്കാന്‍ കമ്പനിയിലുണ്ട്.

ആദിത്യന് 18 വയസായാല്‍ മാത്രമേ ട്രിനെറ്റ് സോലൂഷന്‍സ് ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യാന്‍ നിയമപ്രകാരം സാധിക്കുകയുള്ളു. അധ്യാപകര്‍ക്ക് ക്ലാസുകള്‍, പരീക്ഷകള്‍, മാര്‍ക്ക് എന്നിവയൊക്കെ വേഗം അറിയാനും രേഖപ്പെടുത്താനും വേണ്ടിയുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് ആദിത്യന്‍. ഡിസൈനും കോഡിങ്ങും പൂര്‍ണമായും സൗജന്യമായാണ് ചെയ്തു കൊടുത്തിട്ടുള്ളതെന്ന് ആദിത്യന്‍ പറയുന്നു.

Top