ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ പ്രതീക്ഷയുമായി ഇന്ത്യന്‍ താരങ്ങള്‍

ദുബായ്:ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ പ്രതീക്ഷയുമായി ഇന്ത്യയുടെ അമിത് പാംഗല്‍, ശിവ ഥാപ്പ, സന്‍ജീത് എന്നിവര്‍ ഇന്ന് ഫൈനലിനിറങ്ങും. വൈകിട്ട് ദുബായിലാണ് മത്സരങ്ങള്‍.

അമിത് 52 കിലോ വിഭാഗത്തില്‍ ഉസ്ബക്കിസ്ഥാന്‍ താരത്തെയും ശിവ ഥാപ്പ 64 കിലോ വിഭാഗത്തില്‍ മംഗോളിയന്‍ താരത്തെയും സന്‍ജീത് 91 കിലോ വിഭാഗത്തില്‍ കസാഖിസ്ഥാന്‍ താരത്തേയും നേരിടും.

ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പൂജാ റാണി ഇന്നലെ സ്വര്‍ണം നേടി. ഫൈനലില്‍ ഉസ്ബക്കിസ്ഥാന്‍ താരത്തെ തോല്‍പിച്ചു. 75 കിലോ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ പൂജാ റാണി 5-0നാണ് എതിരാളിയെ ഇടിച്ചിട്ടത്.

ഇതേസമയം മേരികോമും ലാല്‍ബൗത് സാഹിയും അനുപമയും ഫൈനലില്‍ തോറ്റു. മുപ്പത്തിയെട്ടുകാരിയായ മേരി 51 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്.

പൂജയ്ക്ക് പതിനായിരം ഡോളറും മേരികോമിനും ലാല്‍ബൗത് സാഹിക്കും അനുപമയ്ക്കും 5000 ഡോളര്‍ വീതവും സമ്മാനത്തുകയായി കിട്ടും.

 

Top