നാലാം ഏകദിനം; ഇന്ത്യന്‍ ബൗളര്‍ ഖലീല്‍ അഹമ്മദിന് ശാസന

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍ ഖലീല്‍ അഹമ്മദിന് ശാസന. മത്സരത്തില്‍ മര്‍ലോണ്‍ സാമുവല്‍സിന്റെ വിക്കറ്റെടുത്തശേഷം പ്രകോപനപരമായ ആഹ്ലാദപ്രകടനം നടത്തിയതിനാണ് മാച്ച് റഫറിയുടെ ശാസന. ഐസിസി കോഡ് പ്രകാരം ഒരു ഡീമെറിറ്റ് പോയന്റും താരത്തിന് ലഭിക്കും.

ആദ്യ മൂന്ന് ഏകദിനങ്ങളിലും ഇന്ത്യന്‍ ബൗളിങ്ങിനെ വിറപ്പിച്ച ഹെറ്റ്മെയറുടെ ഉള്‍പ്പെടെ മൂന്നു വിക്കറ്റുകളാണ് ഖലീല്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ പതിനാലാം ഓവറിലായിരുന്നു ശാസനയ്ക്കിടയാക്കിയ സംഭവം. സാമുവല്‍സിനെ സ്ലിപ്പില്‍ രോഹിത് ശര്‍മ പിടിച്ചു പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രകോപനവും.

Top