സൗദിയുടെ പുതിയകറൻസികളിൽ ഇന്ത്യൻ അതിർത്തികൾ തെറ്റ് : അതൃപ്തി അറിയിച്ച് ഇന്ത്യ

ൽഹി ;സൗദി അറേബ്യ ഈ അടുത്തിടെ പുറത്തിറക്കിയ കറൻസി നോട്ടിൽ ഇന്ത്യയുടെ അതിർത്തികൾ തെറ്റായി രേഖപെടുത്തിയതിനെ തുടർന്ന് ഇന്ത്യ സൗദിയോടുള്ള അതൃപ്തി അറിയിച്ചു. പുതിയ സൗദി നോട്ടുകളിൽ ഇന്ത്യയുടെ ഭാഗമായ കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങൾ ഇന്ത്യയുടെ ഭാഗമായി രേഖപെടുത്തിരുന്നില്ല.

തുടർന്ന് ഇന്ത്യ സൗദിയുടെ വിദേശകാര്യ മന്ത്രാലയത്തെയും ഇന്ത്യയിലെ സൗദി സ്ഥാനപതിയെയും അതൃപ്തി അറിയിച്ചു. ഈ ശനിയാഴ്ചയാണ് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി പുതിയ കറൻസി പുറത്തിറക്കിയത്.

Top