ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിനുള്ള ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ചൈനയില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിനുള്ള ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന്റെ പത്രക്കുറിപ്പിലൂടെ ഇന്ത്യന്‍ ടീം ഹെഡ് കോച്ച് സുനില്‍ ജെ മാത്യുവാണ് ടീമിനെ പ്രഖ്യാപിച്ചത്.

2019-ല്‍ തായ്‌ലന്‍ഡില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനവും 2023 വരെ തുടര്‍ച്ചയായി കളിച്ച അന്താരാഷ്ട്ര ടൂര്‍ണമെന്റുകളും ഇന്ത്യയെ ഏഷ്യന്‍ ടീം റാങ്കിങ്ങില്‍ ആദ്യ അഞ്ചിനുള്ളിലെത്തിച്ചു. ഇതോടെയാണ് ടീം ഏഷ്യന്‍ പാരാ ഗെയിമുകള്‍ക്ക് യോഗ്യത നേടിയത്.

ഇന്ത്യയില്‍ നിന്ന് ഏഷ്യന്‍ പാരാ ഗെയിംസില്‍ പങ്കെടുക്കുന്ന ഏക സ്പോര്‍ട്സ് ടീമാണ് ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം. കൊച്ചിയിലെ ഗാമാ ഫുട്ബോള്‍ ഗ്രൗണ്ടില്‍ അവസാന ഘട്ട പരിശീലനം നടത്തുന്ന ടീം ഈ മാസം 20-ന് ചൈനയിലേക്ക് യാത്ര തിരിക്കും.

 

 

Top