കേരളത്തില്‍ സൗജന്യ സര്‍വീസ് ക്യാമ്പ് നടത്താനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ബൈക്ക് നിര്‍മാതാക്കള്‍

പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തില്‍ സൗജന്യ സര്‍വീസ് ക്യാമ്പ് നടത്താനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ബൈക്ക് നിര്‍മാതാക്കള്‍. ബജാജ്, ഹോണ്ട, യമഹ, സുസൂക്കി, ഹീറോ, ടി വി എസ് എന്നീ ബൈക്ക് നിര്‍മാതാക്കളാണ് ക്യാമ്പുമായി വരുന്നത്. കേരളത്തെ കൂടാതെ വെള്ളപ്പൊക്കം ബാധിച്ച മറ്റു സംസ്ഥാനങ്ങളിലും സൗജന്യ സര്‍വീസ് ക്യാമ്പ് നടത്തുമെന്ന് ബജാജ്, ടി വി എസ്, ഹോണ്ട, യമഹ എന്നീ കമ്പനികള്‍ അറിയിച്ചു.

bajaj

ഇതിന്റെ ഭാഗമായി ബജാജ് ഓട്ടോ തങ്ങളുടെ സര്‍വീസ് കേരളത്തില്‍ ആരംഭിച്ചു. ആഗസ്റ്റ് 28 മുതല്‍, സെപ്തംബര്‍ 4 വരെ സംസ്ഥാനത്തെ കമ്പനി ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളില്‍ സൗജന്യ ചെക്ക് അപ്പും, സര്‍വീസും നടത്തും. ടി വി എസ് ആഗസ്റ്റ് 27- സെപ്തംബര്‍ 3, ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 30 വരെയാണ് യമഹ തങ്ങളുടെ സൗജന്യ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

honda

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കിയ സുസൂക്കി ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 8 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുക.

Top