ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. രഞ്ജി ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാകും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.

2013-14 സീസണില്‍ റായിഡു ഇന്ത്യയുടെ ടെസ്റ്റ് ടീമിലും അംഗമായിരുന്നു. സൗത്ത് ആഫ്രിക്ക, ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടെങ്കിലും അരങ്ങേറ്റം സാധ്യമായില്ല. പിന്നീട് ടീമില്‍ ഇടംലഭിച്ചതുമില്ല. ആഭ്യന്തര ക്രിക്കറ്റിലും, അന്താരാഷ്ട്ര തലത്തിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ തുടരാനാണ് റായിഡുവിന്റെ തീരുമാനം.

വര്‍ഷങ്ങളായി തനിക്ക് അവസരം നല്‍കിയ ബിസിസിഐ, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍, ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും റായിഡുവിന്റെ കത്തിലുണ്ട്.

Top