‘മീ ടൂ’ ആരോപണം ചൂടുപിടിക്കുന്നു; വെളിപ്പെടുത്തലുമായി ജ്വാല ഗുട്ടയും രംഗത്ത്

jwala

മുംബൈ: ‘മീ ടൂ’ വിവാദം ചൂടുപിടിക്കവെ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും രംഗത്ത്. തനിക്ക് നേരിട്ട മാനസിക പീഡനത്തെ കുറിച്ചാണ് ജ്വാല തുറന്നു പറയുന്നത്. ട്വിറ്ററിലൂടെയാണ് ജ്വാല ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നല്ല പ്രകടനം കാഴ്ചവെച്ചിട്ടും ദേശീയ ടീമില്‍ നിന്ന് താന്‍ പുറത്താക്കപ്പെട്ടെന്നും 2006 മുതല്‍ താന്‍ മാനസിക പീഡനം നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ജ്വാല വ്യക്തമാക്കി. കായിക രംഗത്തു നിന്ന് വിട്ടുനില്‍ക്കാന്‍ ഒരു കാരണമിതാണെന്നും ജ്വാല പറഞ്ഞു.

അതേസമയം ഇതിന് പിന്നിലുള്ള വ്യക്തി ആരാണെന്ന് ജ്വാല വെളിപ്പെടുത്തിയിട്ടില്ല. അച്ഛനും അമ്മയ്ക്കും ഇയാളില്‍ നിന്ന് ഭീഷണി ഉണ്ടായതായും ജ്വാല കുറിച്ചിട്ടുണ്ട്.

Top