ഡെന്‍മാര്‍ക്ക്-ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എച്ച്എസ് പ്രണോയ്

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ 750 ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എച്ച്എസ് പ്രണോയ്. പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം. പ്രണോയുടെ അഭാവത്തില്‍ ലക്ഷ്യ സെന്‍ ആയിരിക്കും ഇന്ത്യയെ നയിക്കുക.

എം ആര്‍ ഐ സ്‌കാനിംഗില്‍ പരിക്ക് സ്ഥിരീകരിച്ചു, ഈ മാസം ഒരു ടൂര്‍ണമെന്റിലും പങ്കെടുക്കില്ല. എനിക്ക് രണ്ടോ മൂന്നോ ആഴ്ച കായികരംഗത്ത് നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. അതുകൊണ്ട് എനിക്ക് ഡെന്മാര്‍ക്കിലും ഫ്രാന്‍സിലും കളിക്കാന്‍ കഴിയില്ല’- പ്രണോയ് പിടിഐയോട് പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ടീം ഇനത്തില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡല്‍ നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചത് ലക്ഷ്യയാണ്. ലോക റാങ്കിങ്ങില്‍ 15-ാം സ്ഥാനത്തുള്ള ലക്ഷ്യ ഏഷ്യന്‍ ഗെയിംസില്‍ തോല്‍വിയറിയാതെ നിന്നു. ടൂര്‍ണമെന്റിലെ തന്റെ ആദ്യ മത്സരത്തില്‍ തായ്ലന്‍ഡിന്റെ കാന്റഫോണ്‍ വാങ്ചറോയനെതിരേയാണ് അദ്ദേഹം കളിക്കുക

 

Top