ഇന്ത്യൻ അത്​ലറ്റിക്​സ്​ പരിശീലകൻ​ ‘നിക്കോള സ്​നിസരേവിൻ’ മരിച്ച നിലയിൽ

പട്യാല: ഇന്ത്യൻ അത്​ലറ്റിക്​സ്​ പരിശീലകൻ​ നിക്കോള സ്​നിസരേവിനെ മരിച്ചനിലയിൽ കണ്ടെത്തി. ബെലാറസിൽ നിന്നുള്ള പരിശീലകനായ സ്​നിസരേവിനെ പട്യാലയിലെ ഹോസ്റ്റൽ മുറിയിലാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്​. ഇന്ത്യയുടെ മധ്യ-ദീർഘദൂര ഇനങ്ങളുടെ പരിശീലകനായി നിക്കോളയെ അടുത്തിടെയാണ്​ നിയമിച്ചത്​.

മരണകാരണം വ്യക്​തമായിട്ടില്ലെന്നും കൂടുതൽ പരിശോധനകൾക്ക്​ ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്​തത വരികയുള്ളുവെന്നും അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്.ഇന്ത്യൻ ഗ്രാൻഡ്​പ്രിക്​സ്​ 3 മീറ്റ്​ നടക്കുന്നതിനിടെയാണ്​ പരിശീലകന്‍റെ വിയോഗം. മീറ്റിന്​ എത്താത്തതിനെ തുടർന്ന്​ സഹപ്രവർത്തകർ ഹോസ്റ്റൽ മുറിയിൽ പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.

 

Top