indian athlete tanveer hussain arrested in us for allegedly sexually assaulting girl

സര്‍നാക്ക് ലേക്ക്: വേള്‍ഡ് സ്‌നോഷൂ ചാന്പ്യന്‍ഷിപ്പിനായി ന്യൂയോര്‍ക്കിലെത്തിയ ഇന്ത്യക്കാരന്‍ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായി. കാശ്മീര്‍ സ്വദേശിയായ തന്‍വീര്‍ ഹുസൈനാണ് ജയിലിലായത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.അഡിരോൺഡാക്ക് മൗഡൻസിലുള്ള ഗ്രാമത്തിൽ വച്ചാണ് ഹുസൈൻ കുട്ടിയെ ഉപദ്രവിച്ചത്.

ഫെബ്രുവരി 23 മുതല്‍ 25 വരെയായിരുന്നു ലോക സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പ് നടന്നത്. ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു തന്‍വീര്‍. അതേസമയം സംഭവത്തില്‍ തന്‍വീര്‍ നിരപരാധിയാണെന്ന് സഹപ്രവര്‍ത്തകനായ ആബിദ് ഖാന്‍ വ്യക്തമാക്കി. കേസിലെ പ്രാഥമിക വാദം ഞായറാഴ്ച ആരംഭിക്കും.

Top