കെ.പി രാഹുലിന്റെ ഗോളില്‍ മോഹന്‍ ബഗാനെ സമനിലയില്‍ തടഞ്ഞ് ഇന്ത്യന്‍ ആരോസ്‌

Indian arrows

കൊല്‍ക്കത്ത: ഐ ലീഗ് 2017 ഫുട്‌ബോള്‍ മത്സരത്തില്‍ മോഹന്‍ ബഗാനെ അവരുടെ തട്ടകത്തില്‍ വെച്ച് പരാജയപ്പെടുത്തി വിജയം സ്വന്തമാക്കി ഇന്ത്യയുടെ യുവനിര ഇന്ത്യന്‍ ആരോസ്. മലയാളി താരം കെ.പി രാഹുല്‍ കരുത്തരായ മോഹന്‍ ബഗാനെ ഗോളുകള്‍ കൊണ്ട് സമനിലയില്‍ തടഞ്ഞു നിര്‍ത്തി.

ചുവപ്പ് കാര്‍ഡിനര്‍ഹനായി അമര്‍ജിത് കിയാം പുറത്തുപോയതോടെ 25 മിനിറ്റില്‍ പത്ത് പേരുമായാണ് ആരോസ് മത്സരം പൂര്‍ത്തിയാക്കിയത്. അതേസമയം 27-ാം മിനിറ്റില്‍ അസെര്‍ പിയറിക്ക് ദിപാന്‍ഡയുടെ പെനാല്‍റ്റിയില്‍ മോഹന്‍ ബഗാനെ മുന്നിലെത്തിച്ചു.

എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു ഇന്ത്യയുടെ യുവനിരകള്‍ തിരിച്ചടിച്ചത്. രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് ആദ്യ പകുതിയില്‍ രാഹുല്‍ ഇന്ത്യന്‍ ആരോസിനു വേണ്ടി ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ആരോസിനെ മറികടക്കാന്‍ ബഗാന്‍ ഗോളിനായി ശ്രമിച്ചെങ്കിലും ആരോസിന്റെ ഗോള്‍കീപ്പര്‍ നീരജ് അവരുടെ ശ്രമം തടയുകയായിരുന്നു.

സോണി നോര്‍ദെയില്ലാതെ ആദ്യമായാണ് മോഹന്‍ ബഗാന്‍ കളത്തിലിറങ്ങുന്നത്. ഐ ലീഗില്‍ രാഹുലിന്റെ രണ്ടാം ഗോളാണ് മത്സരത്തില്‍ താരം നേടിയത്.

Top