39 കോടി രൂപയുടെ നിരോധിത വെടിയുണ്ടകള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിരുന്നതായി സിഎജി

ന്യൂഡല്‍ഹി: 39 കോടി രൂപയുടെ നിരോധിത വിരുദ്ധ വെടിയുണ്ടകള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിരുന്നതായി സിഎജി. ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് വഴിയാണ് ഇത് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിരുന്നതെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ലോക്‌സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ 2014 നവംബറില്‍ ഗോപാല്‍പൂരിലെ ഷൂട്ടിങ് പ്രദേശത്ത് നടന്ന അപകടത്തെ തുടര്‍ന്ന് ഇത്തരം വെടിയുണ്ടകളുടെ ഉത്പാദനം നിര്‍ത്താന്‍ ഒഎഫ്ബിയോട് ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിസംബര്‍ 2014 മുതല്‍ സെപ്തംബര്‍ 2015 വരെ നിര്‍മിച്ച ‘കെ’ വെടിയുണ്ടകള്‍ സ്വീകരിക്കില്ലെന്ന് എഎച്ച്ക്യു, ഒഎന്‍ബിയെ അറിയിച്ചിരുന്നു. 2015 ഓഗസ്റ്റില്‍ പുല്‍ഗാവിലെ ആര്‍മിയുടെ സെന്‍ട്രല്‍ ആംമുനിഷന്‍ ഡിപ്പോയ്ക്ക് 39 കോടിയുടെ രൂപയുടെ 52,369 നമ്പര്‍ വെടിയുണ്ടകള്‍ ഒഎഫ്ബി വിതരണം ചെയ്തിരുന്നു. എന്നാല്‍ നിരോധന കാലയളവില്‍ വിതരണം ചെയ്ത ‘കെ’ വെടിയുണ്ടകളുടെ ഉപയോഗം എഎച്ച്ക്യു അവലോകനം ചെയ്യുന്നുണ്ടെന്നും സിഎജി പരാമര്‍ശിച്ചു. അതേസമയം സെപ്തംബര്‍ 2015ന് ‘കെ’ വെടിയുണ്ടകളുടെ മെച്ചപ്പെടുത്തല്‍ സംബന്ധിച്ച ശുപാര്‍ശ എഎച്ച്ക്യു അംഗീകരിച്ചതോടെയാണ് വിലക്ക് നീക്കിയതെന്ന് സിഎജി അഭിപ്രായപ്പെട്ടു.

Top