പാക്ക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിന് നേരെ ഇന്ത്യയുടെ മിന്നലാക്രമണം

ശ്രീനഗര്‍: പാകിസ്താന് നേരെ വീണ്ടും ഇന്ത്യയുടെ മിന്നലാക്രമണം. നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിന് നേരെയാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. കഴിഞ്ഞ ആഴ്ച പുഞ്ചിലെ സൈനിക ക്യാംപിനു നേരെ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിനു മറുപടിയാണ് ഇന്ത്യയുടെ സൈനിക നടപടി.

ഇന്നലെ പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ 3 ഭീകരക്യാംപുകളും തകര്‍ത്തതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പീരങ്കികള്‍ ഉപയോഗിച്ചു നടത്തിയ ആക്രമണം പ്രതിരോധിക്കാന്‍ പാക്ക് സൈന്യത്തിനു സാവകാശം ലഭിച്ചില്ല.

Top