സൈനിക യൂണിഫോമിന് സമാന വസ്ത്രം ധരിച്ചു, പൊലീസിനെതിരെ കരസേന

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജഫ്രാബാദില്‍ നടന്ന പ്രതിഷേധ സ്ഥലത്ത് വിന്യസിച്ചിരുന്ന പൊലീസ് കരസേനയുടെ യൂണിഫോമിന് സമാനമായ വേഷം ധരിച്ചതിനെ തുടര്‍ന്ന് നടപടിക്കൊരുങ്ങി ഇന്ത്യന്‍ കരസേന.സൈനിക വേഷം ധരിച്ച ഡല്‍ഹി പൊലീസിനും അര്‍ദ്ധസൈനിക വിഭാഗത്തിനും എതിരെയാണ് നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്.

കരസേനയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അര്‍ദ്ധസൈനിക വിഭാഗവും പൊലീസും സൈന്യത്തിന്റെ യൂണിഫോം ധരിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. ഇതിന്റെ ലംഘനമാണ് പൊലീസ് നടപടിയെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Top