രാജ്യത്തിന് വേണ്ടി സൈന്യം നിര്‍മ്മിക്കാന്‍ ആര്‍.എസ്.എസിന് മൂന്ന് ദിവസം മതി : മോഹന്‍ ഭാഗവത്

mohan-bhagavath

പട്‌ന: രാജ്യത്തിന് വേണ്ടി പൊരുതുന്നതിന് സൈന്യം നിര്‍മ്മിക്കാന്‍ ആര്‍.എസ്.എസിന് മൂന്ന് ദിവസം മതിയെന്ന് മോഹന്‍ ഭാഗവത്. അത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായാല്‍ ഉടന്‍ തന്നെ സൈന്യത്തെ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസാഫര്‍പൂരിലെ ഒരു സ്‌കുളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി സംവദിക്കുമ്പോഴാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. മൂന്ന് ദിവസത്തിനകം ഒരു നല്ല സൈന്യത്തെ സൃഷ്ടിക്കാന്‍ ആര്‍.എസ്.എസിന് ആവുമെന്നും, എന്നാല്‍ ആര്‍മിക്ക് ഇത് ചെയ്യണമെങ്കില്‍ ആറുമാസം വരെ സമയം ആവശ്യമാണെന്നും,
രാജ്യം പ്രതിസന്ധിയെ നേരിടുകയാണെങ്കില്‍ മുന്‍നിരയില്‍ നിന്ന് പൊരുതാന്‍ ആര്‍.എസ്.എസ് ഉണ്ടാവുമെന്നും, ഭരണഘടന അനുവദിക്കുകയാണെങ്കില്‍ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് മിലിട്ടറിയോ പാരമിലിട്ടറിയോ അല്ല. കര്‍ശന അച്ചടക്കം പാലിക്കപ്പെടുന്ന സംഘടനയാണ് ആര്‍.എസ്.എസ്. രാജ്യത്തിനായി എന്ത് ത്യാഗം സഹിക്കാനും തങ്ങള്‍ തയ്യാറാണ്, വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും മാതൃകയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Top