പാക്കിസ്താന് തിരിച്ചടിയുമായി ഇന്ത്യൻ സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ പാകിസ്താന് കനത്ത നഷ്ടം. ഇന്ത്യൻ തിരിച്ചടിയിൽ ഏഴോ എട്ടോ പാക് സൈനികർക്ക് മരിച്ചു എന്നാണ് കണക്കുകൾ.

മിസൈലാക്രമണത്തിലൂടെ നിയന്ത്രണരേഖയ്ക്ക് കുറുകെ പാക് അധിനിവേശ ഭാഗത്തെ കുന്നിൻ മുകളിലുള്ള ബങ്കറുകളും ഇന്ത്യൻ സൈന്യം തകർത്തു. നേരത്തെ നിയന്ത്രരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികരും മൂന്ന് പ്രദേശവാസികളുമടക്കം എട്ടു പേര് കൊല്ലപ്പെട്ടിരുന്നു.

Top