പിഎല്‍എയുടെ 91ാമത് വാര്‍ഷികം; ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ ആര്‍മി

soldiers

സുക്ക്‌ന: ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) 91ാമത് വാര്‍ഷികത്തില്‍ പങ്കെടുത്ത് ഇന്ത്യന്‍ ആര്‍മി.

പി.എല്‍.എയുടെ ക്ഷണം ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് പിഎല്‍എ സംഘം ഇന്ത്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചടങ്ങില്‍ ഇന്ത്യ-ചൈനീസ് പട്ടാളക്കാര്‍ക്ക് അവരുടെ സമ്പന്നമായ സംസ്‌കാരം പ്രകടിപ്പിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ഇരു സൈന്യവും തമ്മിലുള്ള ഇത്തരം ഇടപെടലുകള്‍ പരസ്പര ധാരണയെ പ്രോത്സാഹിപ്പിക്കുന്നതിനും അതിര്‍ത്തിയില്‍ സമാധാനം കൈവരിക്കുന്നതിനും സഹായിക്കുന്നതാണ്.

Top