ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യന്‍ സേന

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആണ് പാക് സൈന്യം ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയത്.

അതേസമയം പുല്‍വാമയില്‍ രണ്ട് ഗ്രാമീണരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. പുല്‍വാമ സ്വദേശികളായ ഖാദര്‍ കോലി, മസ്ദൂര്‍ കോലി എന്നിവരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊന്നത്. ഇരുവരുടേയും മൃതദേഹം കണ്ടെത്തി.

Top