രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കരസേനാ മേധാവി കശ്മീരിലെത്തും

ശ്രീനഗര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ബിപിന്‍ റാവത്ത് ഇന്ന് കശ്മീരിലെത്തും. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്റെ ഷെല്ലാക്രമണം തുടരുന്നതിനിടയിലാണ് റാവത്ത് കശ്മീര്‍ സന്ദര്‍ശിക്കുന്നത്.

പാക്കിസ്ഥാന്റെ ആക്രമണത്തില്‍ ജമ്മു,കത്വ,സാംബ ജില്ലകളിലെ അതിര്‍ത്തി മേഖലകളില്‍ ഇന്നലെ അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു. റംസാന്‍ മാസത്തില്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ ഒഴിവാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം വന്നതിന് ശേഷമാണ് കരസേനാ മേധാവി കശ്മീര്‍ താഴ്‌വര സന്ദര്‍ശിക്കുന്നത്.

Top