പാക്ക്,ചൈന അതിര്‍ത്തികളില്‍ ഇന്ത്യയ്ക്കായി 39 അമേരിക്കന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ !

ന്യൂഡല്‍ഹി ; പാകിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള 39 അമേരിക്കന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ തങ്ങള്‍ക്കും വേണമെന്ന് കരസേന.

ആക്രമണങ്ങള്‍ക്കു നിയോഗിക്കാവുന്ന ഹെലികോപ്ടറുകള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു പുതിയ യുദ്ധവിമാനസംഘം വേണമെന്നുള്ള കരസേനയുടെ ആവശ്യം പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഡിഎസി യോഗത്തില്‍ ഉടന്‍ ചര്‍ച്ച ചെയ്യുമെന്നു പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

ഒരിക്കല്‍ വ്യോമസേന ശക്തമായി ഈ ആവശ്യം എതിര്‍ത്തിരുന്നതാണ് എന്നാല്‍ മൂന്ന് സ്‌ക്വാഡ്രണ്‍ ആക്രമണ ഹെലിക്കോപ്ടറുകള്‍ വേണമെന്നും തങ്ങളുടെ മൂന്ന് മിന്നലാക്രമണ കോറുകള്‍ക്കു വേണ്ടിയാണിതെന്നും കരസേന വ്യക്തമാക്കി.

13,952 കോടി രൂപ ചിലവിട്ട് 22 അപാചെ ഹെലികോപ്ടര്‍ വാങ്ങാന്‍ ഇന്ത്യന്‍ വ്യോമസേന കരാറൊപ്പിട്ടിരുന്നു. വ്യോമസനേക്കു വേണ്ടി 812 എജിഎം 11 4 എല്‍ മിസൈലുകള്‍, സ്റ്റിങ്ങര്‍ മിസൈലുകള്‍ തുടങ്ങിയവയും ഇന്ത്യ വാങ്ങുന്നുണ്ട്. ഇതില്‍നിന്ന് 11 ഹെലികോപ്ടറുകള്‍ കരസേനയ്ക്കു കൈമാറണമെന്നാണ് ആവശ്യപ്പെടുന്നത്.

അപ്പാച്ചെ ഹെലികോപ്ടറുകളുടെ അവകാശവും നിയന്ത്രണവും സ്വന്തമാക്കുകയാണു സൈന്യം ലക്ഷ്യമിടുന്നത്.

1986 ലാണ് ഇങ്ങനെയൊരാവശ്യം കരസേന ആദ്യമായി ഉന്നയിച്ചത്. കരസേനയുടെ പക്കലുള്ള ഹെലികോപ്ടറുകളുടെ പഴക്കവും ശേഷിക്കുറവും ചൂണ്ടിക്കാട്ടിയാണ് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Top