കൊവിഡ് ബാധിച്ച സൈനികന്‍ തൂങ്ങി മരിച്ചു

പത്തനംതിട്ട: ജമ്മു കശ്മീരില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പട്ടാളക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി വള്ളിക്കോട് സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്

അഭിലാഷിന്റെ കൊവിഡ് ഫലം ഇന്ന് പൊസിറ്റീവ് ആയിരുന്നു. ഒന്‍പത് ദിവസം മുന്‍പ് ജമ്മു കശ്മീരില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനിലായിരുന്നു. കൊവിഡ് ഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് അഭിലാഷ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Top