കശ്മീരിലെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് സൈന്യം; ഒരു ഭീകരനെ വധിച്ചു

kashmir

കശ്മീര്‍: കശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം.

നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഭീകരരുടെ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഉറി സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം നടത്താനെത്തിയ പാക് ഭീകരരുടെ ശ്രമം ഞായറാഴ്ച സുരക്ഷാസേന തകര്‍ത്തിരുന്നു. ആക്രമണത്തിനെത്തിയ മൂന്ന് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.

Top