പാക്കിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി ; അഞ്ച് പാക്ക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു

army

ജമ്മു: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാക്ക് പ്രകോപനത്തിന് ഇന്ത്യയുടെ തിരിച്ചടി. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

പാക് അധീന കാഷ്മീരിലെ ഭീംബറിലാണ് ഏറ്റുമുട്ടലുണ്ടായത്. ആറു പാക്ക് സൈനികര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു.

വ്യാഴാഴ്ച രാവിലെ അതിര്‍ത്തിയിലെ നൗഷേര, കൃഷ്ണഘാട്ടി മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പിനു മറുപടിയായാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണം.

Top