ധ്രുവ് ഹെലികോപ്റ്ററിന് കിഴക്കന്‍ ലഡാക്കില്‍ അടിയന്തര ലാന്‍ഡിംഗ്

ലഡാക്: ഇന്ത്യന്‍ ആര്‍മിയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ധ്രുവ് ഞായറാഴ്ച കിഴക്കന്‍ ലഡാക്ക് പ്രദേശത്ത് അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു

ഹെലികോപ്റ്ററിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ചെറിയ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് മുന്‍കരുതല്‍ ലാന്‍ഡിങ്ങിന് അനുമതി തേടുകയായിരുന്നു.കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ജൂണ്‍ 15 ന് നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ചതിന് പിന്നാലെ മേഖലയില്‍ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.45 വര്‍ഷത്തിന് ശേഷം ചൈനയുമായുണ്ടാകുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് കഴിഞ്ഞ തിങ്കളാഴ്ച ഗല്‍വാനിലുണ്ടായത്.

ഇതിന് പിന്നാലെ ഇന്ത്യ-ചൈന അതിര്‍ത്തിയായ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍.എ.സി) തോക്ക് ഉപയോഗിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

Top