ഭൂട്ടാനില്‍ ഇന്ത്യന്‍ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 2 മരണം

ഭൂട്ടാനിലെ യോന്‍ഫുല ആഭ്യന്തര വിമാനത്താവളത്തില്‍ ഇന്ത്യന്‍ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. ഇന്ത്യന്‍ സേനയുടെ ചേതക് ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.

കനത്ത മൂടല്‍ മഞ്ഞുമൂലം ലാന്‍ഡിങിന് കാഴ്ചക്കുറവ് അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ ഇന്ത്യന്‍ ആര്‍മിയുടെ പൈലറ്റും ഭൂട്ടാന്‍ സൈനികനുമാണ് മരിച്ചത്. വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Top