കാശ്മീർ തീവ്രവാദികൾക്ക് ശവപ്പറമ്പ് ഒരുക്കി ഇന്ത്യൻ സൈന്യം വൻ ആക്രമണം തുടങ്ങി . .

ശ്രീനഗര്‍: ജമ്മു കാശ്മീരിലെയും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെയും തരിപ്പണമാക്കാന്‍ ഇന്ത്യയുടെ വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്ത ഓപ്പറേഷന്‍ തുടങ്ങാനിരിക്കെ ഭീകരരും അതിര്‍ത്തിയില്‍ തമ്പടിക്കുന്നു.

സൈന്യം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 500ഓളം ഭീകരര്‍ അതിര്‍ത്തിയില്‍ ഉത്തരവ് കാത്ത് നില്‍ക്കുകയാണ്. ഇത്രതന്നെ ഭീകരര്‍ കാശ്മീരിലും സജീവമായിട്ടുണ്ട്.

ഏകദേശം 250- 275 ഭീകരര്‍ ഇവിടെയും സജീവമായി നില്‍ക്കുന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്.ജനറല്‍ എ.കെ ഭട്ട് വ്യക്തമാക്കി. കാശ്മീരില്‍ പൊലീസ് – സൈന്യം – കമാന്‍ണ്ടോസ് സംയുക്ത നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

അതിര്‍ത്തിക്ക് അകത്തെ ഓപ്പറേഷനൊപ്പം തന്നെ അതിര്‍ത്തി കടന്ന് ഭീകര താവളങ്ങള്‍ ചാമ്പലാക്കണമെന്ന നിര്‍ദ്ദേശം ഗവര്‍ണ്ണറുടെ ഉപദേഷ്ടാവ് വിജയകുമാറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.

ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രി ഇരുവര്‍ക്കുമൊപ്പം സൈനിക മേധാവികളുമായി നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടാകും.

WhatsApp Image 2018-06-24 at 11.29.04 PM

ആദ്യം കാശ്മീരിലെ ഭീകരവാദികളെയും അവരെ സംരക്ഷിക്കുന്നവരെയും അവസാനിപ്പിക്കുക, അതിനു ശേഷം അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങളില്‍ മിന്നല്‍ ആക്രമണം നടത്തുക, എന്നതാണ് പദ്ധതി.

അതിര്‍ത്തി കടന്ന് ഇന്ത്യ ഭീകര കേന്ദ്രങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ക്കൊപ്പം ഇറാനും പാക്ക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സാധ്യത ഉണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ മുന്‍പു നടത്തിയ മിന്നല്‍ ആക്രമണത്തിന് സമാനമായി ഇറാനും പിന്നിട് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് പീരങ്കി ആക്രമണം നടത്തിയത് യാദൃശ്ചികമല്ലെന്നാണ് ലോക രാഷ്ട്രങ്ങളുടെ വിലയിരുത്തല്‍.

ഭീകരരുടെ കേന്ദ്രമായ പാക്ക് അധീന കാശ്മീര്‍ പിടിച്ചെടുത്ത് ഇന്ത്യയുടെ ഭാഗമാക്കുക എന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇപ്പോഴത്തെ സേനയുടെ സംയുക്ത നീക്കങ്ങള്‍.

ലോകത്തെ ഏറ്റവും ശക്തമായ ചാര സംഘടനയായ ഇസ്രയേലിന്റെ ‘മൊസാദ് ‘ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യ്ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയതായും സൂചനകളുണ്ട്.

ഭീകരവാദത്തിനെതിരായ സൈനിക നടപടി ആയതിനാല്‍ ഇവിടെ എന്തു സംഭവിച്ചാലും ഇന്ത്യക്കെതിരെ ശബാദമുയര്‍ത്താന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് കഴിയില്ല.

അമേരിക്കയുമായി വ്യാപാര ‘യുദ്ധം’ ആരംഭിച്ച ചൈനയ്ക്ക് പോലും പാക്കിസ്ഥാനു വേണ്ടി പ്രസ്താവന ഇറക്കുകയല്ലാതെ സൈനികമായി സഹായിക്കാന്‍ ഇനി പരിമിതിയുണ്ടാകും.

പാക്ക് അധീന കാശ്മീരിലൂടെ ബലൂചിസ്ഥാനിലെ ഗോദര്‍ തുറമുഖത്തേക്ക് നീളുന്ന ‘സാമ്പത്തിക ഇടനാഴി’ ഇന്ത്യന്‍ സേന സംഘര്‍ഷമുണ്ടായാല്‍ തകര്‍ക്കുമെന്ന ഭയവും ചൈനയ്ക്കുണ്ട്.

WhatsApp Image 2018-06-24 at 11.29.03 PM

ഇന്ത്യ ചൈനയുടെ അതിര്‍ത്തി കയ്യേറി പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നിരിക്കെ, പാക്കിസ്ഥാനെ സൈനികമായി സഹായിക്കാന്‍ ചൈന തയ്യാറായാല്‍ റഷ്യ ഇന്ത്യയെ സഹായിക്കുമെന്ന മുന്നറിയിപ്പും ചൈനയ്ക്ക് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. അമേരിക്ക, ഇസ്രയേല്‍, ഫ്രാന്‍സ്, ജപ്പാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കൊപ്പമാണ്.

ലോക വന്‍ശക്തികളുടെ ഈ പിന്തുണ ഐക്യരാഷ്ട്ര സഭയിലും ചൈനക്കും പാക്കിസ്ഥാനും വന്‍ പ്രഹരമാകും.

ഈ അനുകൂല സാഹചര്യം ഉപയോഗിച്ച് തന്ത്രപരവും മാരകവുമായ ഒരു ആക്രമണത്തിനാണ് ഇന്ത്യന്‍ സുരക്ഷാ സേന ഇപ്പോള്‍ തയ്യാറെടുക്കുന്നത്.

ഇതിന് തുടക്കം കുറിച്ച് ലഷ്‌ക്കറെ തയിബയുടെ ഡിവിഷനല്‍ കമാന്‍ഡര്‍ ഷക്കൂര്‍ അഹമ്മദ് ഉള്‍പ്പെടെ രണ്ട് കൊടും ഭീകര ഗ്രൂപ്പ് നേതാക്കളെ സൈന്യം ഞായറാഴ്ച വധിച്ചു കഴിഞ്ഞു. മൂന്ന് ജയ്‌ഷെ ഭീകരരും ഐ.എസ് തീവ്രവാദികളും ഉള്‍പ്പെടെ ഏഴ് പേരെ ദിവസങ്ങള്‍ക്ക് മുന്‍പ് വധിച്ചിരുന്നു.

കൊല്ലപ്പെട്ടവര്‍ എല്ലാം ഭീകരസംഘടനാ നേതാക്കള്‍ ആയതിനാല്‍ ‘തലയില്‍’ നിന്നും ആണ് ഇന്ത്യന്‍ സേന ഇത്തവണ ആക്രമണം തുടങ്ങിയതെന്ന് വ്യക്തം.

മാധ്യമ ക്യാമറകളുടെ നിഴല്‍ പോലും പെടാത്ത രൂപത്തില്‍ പഴുതടച്ച ഓപ്പറേഷനാണ് കാശ്മീരില്‍ തുടക്കമിട്ടിരിക്കുന്നത്.

പുറത്തറിയുന്നതിലും അപ്പുറം ഭീകര അറ്റാക്ക് തന്നെയാണ് ഭീകരര്‍ക്ക് നേരെ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top