പാക് ക്വാഡ്‌കോപ്റ്റര്‍ വെടിവെച്ചിട്ട് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: പാക് സൈന്യത്തിന്റെ ക്വാഡ്കോപ്റ്റര്‍ (ഡ്രോണിന് സമാനമായ പൈലറ്റില്ലാ ഹെലികോപ്റ്റര്‍) ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. ജമ്മുകശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്നാണ് ക്വാഡ്‌കോപ്റ്റര്‍ വെടിവെച്ച് വീഴ്ത്തിയത്. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് ക്വാഡ്കോപ്റ്റര്‍ വീഴ്ത്തിയതെന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞു.

ചൈനീസ് കമ്പനിയായ ഡിജെഐ നിര്‍മിച്ച മാവിക് 2 പ്രോ മോഡല്‍ ക്വാഡ്കോപ്റ്ററാണ് താഴ്ന്നു പറക്കുന്നതിനിടെ വെടിവെച്ചിട്ടത്. പാക് ഭീകരരും ബോര്‍ഡര്‍ ആക്ഷന്‍ ടീമും നുഴഞ്ഞുകയറാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണിത്. മഞ്ഞുവീഴ്ചയ്ക്ക് മുമ്പ് പരമാവധി നുഴഞ്ഞുകയറ്റയം നടത്താനാണ് പാകിസ്ഥാന്റെ ശ്രമം.

Top