അരുണാചലില്‍ സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കായി തിരച്ചില്‍

ഡൽഹി: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. പടിഞ്ഞാറൻ ബൊംഡിലയിൽ മണ്ഡലയ്ക്കു സമീപമാണ് അപകടം. ആർമിയുടെ ചീറ്റ ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

പൈലറ്റുമാരെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Top