ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്താന്‍ ബാലനെ സൈന്യം അറസ്റ്റു ചെയ്തു

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്താന്‍ ബാലനെ ജമ്മു കശ്മീരില്‍ സൈന്യം അറസ്റ്റു ചെയ്തു. പാക് അധിനിവേശ കശ്മീരില്‍ നിന്നും അതിര്‍ത്തി കടന്ന് ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെത്തിയ 12 കാരനെ സൈന്യം അറസ്റ്റുചെയ്യുകയായിരുന്നു.

അഷ്ഫാഖ് അലി ചൗഹാന്‍ എന്നാണ് തന്റെ പേരെന്നും പാകിസ്താനിലെ ഡംഗര്‍ പേല്‍ ഗ്രാമത്തിലാണ് വീടെന്നും ബാലന്‍ സൈന്യത്തെ അറിയിച്ചിട്ടുണ്ട്. സൈന്യത്തിന്റെ പട്രോളിങ് റൂട്ടും നുഴഞ്ഞുകയറ്റ സാധ്യതയും മനസിലാക്കുന്നതിന് തീവ്രവാദികള്‍ കുട്ടിയെ അയച്ചതാകാമെന്ന സംശയത്തിലാണ് ഇന്ത്യന്‍ സൈന്യം.

ബലൂചിസ്താന്‍ റെജിമന്റിെല്‍ നിന്നും വിരമിച്ച സൈനികന്റെ മകനാണെന്നും ബാലന്‍ വ്യക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Top