ജമ്മു കശ്മീരില്‍ നുഴഞ്ഞ് കയറ്റം; രണ്ട് പാക്ക് ഭീകരര്‍ പിടിയില്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നുഴഞ്ഞ് കയറിയ ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധമുള്ള രണ്ട് പാക്ക് ഭീകരരെ സൈന്യം പിടികൂടി. കഴിഞ്ഞ മാസം 21നാണ് ഈ പാക് ഭീകരരെ പിടികൂടിയതെന്ന് ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കെ ജെ എസ് ധില്ലണ്‍ അറിയിച്ചു.

കശ്മീര്‍ താഴ്വരയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ ഭീകരരെ ഇറക്കുമതി ചെയ്യുകയാണെന്നും നുഴഞ്ഞുകയറ്റ ശ്രമം പലതവണ തകര്‍ത്തെന്നും കരസേന വ്യക്തമാക്കി.

അതേസമയം കശ്മീര്‍ വിഷയത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ പാക്കിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് നേരെ മുട്ടയും ചെരിപ്പുകളും എറിഞ്ഞു. കല്ലേറ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Top