കശ്മീരില്‍ ഏറ്റുമുട്ടല്‍; പാക്ക് സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പാക്ക് സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ കുപ് വാര സെക്ടറില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് സൈനികന്‍ കൊല്ലപ്പെട്ടത്.

പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയിലാണ് പാക്ക് സൈനികന്‍ കൊല്ലപ്പെട്ടത്.

ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ നിരവധി പാക്ക് സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. പാക്ക് അധീന കശ്മീരിലെ നീലം താഴ്‌വരയിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്കയക്കാന്‍ പാക്ക് സൈന്യം ശ്രമിക്കുകയാണെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു.

Top