Indian American Student Indrani Das Wins Top Prize in Regeneron Science Talent Search

വാഷിംഗ്ടണ്‍: യുഎസിലെ പ്രമുഖ ശാസ്ത്ര പുരസ്‌ക്കാരം ഇന്ത്യന്‍ വംശജയ്ക്ക്. ന്യൂജേഴ്‌സി സ്വദേശിയായ ഇന്ദ്രാണി ദാസാണ് 1.63 കോടിയുടെ ശാസ്ത്ര പുരസ്‌കാരത്തിന് അര്‍ഹയായത്.

തലച്ചോറിലെ ക്ഷതം, ന്യൂറോ ഡിജനറേറ്റിവ് തുടങ്ങിയ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണത്തെ ചെറുക്കുന്നതു സംബന്ധിച്ച ഗവേഷണത്തിനാണു 17കാരിയായ ഇന്ദ്രാണിക്ക് പുരസ്‌കാരം ലഭിച്ചത്.

റീജനറേഷന്‍ സയന്‍സ് ടാലെന്റാണ് മത്സരം നടത്തിയത്. ശാസ്ത്ര വിഷയങ്ങളിലും ഗണിതത്തിലുമുള്ള വിദ്യാര്‍ഥികളുടെ കഴിവ് കൂടി പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. ആദ്യ 40 സ്ഥാനങ്ങളില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കായി 1.8 മില്യണ്‍ യുഎസ് ഡോളറിന്റെ സമ്മാനങ്ങളാണ് നല്‍കുന്നത്.

ഇന്ദ്രാണിക്കു പുറമേ ഇന്ത്യന്‍ വംശജനായ അര്‍ജുന്‍ രാമണി മൂന്നാം സ്ഥാനത്തിന് അര്‍ഹനായി. 98 ലക്ഷം രൂപയാണ് അര്‍ജുന്‍ രാമണിക്കു സമ്മാനമായി ലഭിക്കുന്നത്.

Top