ഇന്ത്യന്‍ വംശജനെ ഭരണനിര്‍വഹണ വകുപ്പിലേക്ക് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു

വാഷിംങ്ടണ്‍: ട്രഷറി വകുപ്പിന്റെ പ്രധാന ഭരണനിര്‍വഹണ വകുപ്പിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ ബിമല്‍ പട്ടേലിനെ ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. സാമ്പത്തിക സ്ഥാപനങ്ങളുടെ ട്രഷറിയില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിട്ടാണ് ബിമലിനെ നാമനിര്‍ദ്ദേശം ചെയ്തത്. നിലവില്‍ ട്രഷറി അസിസ്റ്റന്റ് സെക്രട്ടറിയായും, ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഓവര്‍സൈറ്റ് കൗണ്‍സിലിലുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

v8ubullk_bimal-patel-baft.org_625x300_14_September_18

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ട്രഷറിയില്‍ ജോലി ചെയ്യുന്നതിന് മുമ്പ്, ഡി സിയുടെ ഓ മെല്‍വെനി & മെയേഴ്‌സ് എല്‍ എല്‍ പിയിലെ ഓഫീസിലെ സാമ്പത്തിക ഉപദേഷ്ടാവും തലവനുമായിരുന്നു പട്ടേല്‍. മുന്‍പ് ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെ യിമ്മേര്‍ ഒ നോര്‍ട്ടന്റെ മുതിര്‍ന്ന ഉപദേശകനുമായിരുന്നു പട്ടേല്‍. കൂടാതെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ബാങ്കിങ്ങ് നിയന്ത്രണത്തില്‍ ബിരുദ കോഴ്‌സിന്റെ അധ്യാപകനായിരുന്നു അദ്ദേഹം.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ഹര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റില്‍ നിന്നും എം പി പിയും, ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ലോ സെന്ററില്‍ നിന്നും ജെഡിയും കരസ്ഥമാക്കിയിട്ടുണ്ട്.

Top