ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യന്‍ അംബാസിഡര്‍ സൈദ് അക്ബറുദ്ദീന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് കുറച്ച് സമയത്തേയ്ക്ക അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം കണ്ടെത്തിയത്.
വേരിഫൈഡ് അക്കൗണ്ടിനെ സൂചിപ്പിക്കുന്ന ബ്ലൂ ടിക്ക് കുറച്ച് സമയത്തേക്ക് അപ്രത്യക്ഷമായിരുന്നു. കൂടാതെ ഞായറാഴ്ച പുലര്‍ച്ചെ പാക്കിസ്ഥാന് പതാകയുടെയും പ്രസിഡന്റ് ഹുസൈന്റെയും ചിത്രങ്ങള്‍ അക്കൗണ്ടില്‍ കണ്ടെത്തിയതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്.
വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ നീക്കം ചെയ്യുകയും അക്കൗണ്ട് വീണ്ടെടുക്കുകയും ചെയ്തു.