പ്രളയത്തില്‍ അകപ്പെട്ട മലപ്പുറത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് വ്യോമസേന

പ്രളയത്തില്‍ അകപ്പെട്ട മലപ്പുറം ജില്ലയിലെ ആകാശക്കാഴ്ച്ചകള്‍ പങ്കുവെച്ച് വ്യോമസേന. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്ററുകളില്‍ സഞ്ചരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് പുറത്തു വന്നിരിക്കുന്നത്.

മുന്‍ വര്‍ഷത്തെ പോലെ തന്നെ നിരന്തരമായി രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ് വ്യോമസേന. രക്ഷാപ്രവര്‍ത്തനിത്തിനു കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും വ്യോമസേന എല്ലാ സംവിധാനങ്ങളുമായാണ് മലപ്പുറത്ത് എത്തിയിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്കു ഭക്ഷണവിതരണം നടത്തുന്നതിനും ഒറ്റപ്പെട്ടുകിടക്കുന്നവരെ രക്ഷിക്കാനും വ്യോമസേന ഹെലികോപ്റ്റര്‍ ഉപയോഗിക്കാമെന്നും സേന അറിയിച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും സൈന്യം എത്തിയിട്ടുണ്ട്.

Top